മര്‍കസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Posted on: May 29, 2017 8:09 pm | Last updated: May 30, 2017 at 12:58 pm

കോഴിക്കോട്: എം.ഐ.ഇ.ടി വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്നപേക്ഷിച്ചു മര്‍കസ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.എം.ഐ.ഇ.ടി-യില്‍ നടത്തിയ സിവില്‍, ആര്‍ക്കിടെക്ച്ചര്‍, ഓട്ടോ മൊബൈല്‍ കോഴ്സുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകൃതം ആണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.2013 മെയ് 31 വരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ തുല്യതാ പദവിയും അംഗീകരിച്ചു .

2013 മെയ് 31 നു ശേഷം എന്‍ട്രോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാറിന്റെ തുല്യതാ യോഗ്യത നല്‍കണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേഗത്തില്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് മര്‍കസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മര്‍കസ് പ്രതിനിധികളെ അറിയിച്ചു.മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, യൂസുഫ് ഹൈദര്‍, അഡ്വ സമദ് പുലിക്കാട് എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്.
മര്‍കസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.