Connect with us

Sports

കുംബ്ലെക്ക് വീണ്ടും അപേക്ഷിക്കാം: പുതിയ കോച്ചിനെ തേടി ബി സി സി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബി സി സി ഐ പുതിയ അപേക്ഷകള്‍ തേടി. ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയോടെ അനില്‍ കുംബ്ലെയുടെ ഒരു വര്‍ഷ കരാര്‍ പൂര്‍ത്തിയാകും. കുംബ്ലെക്ക് കരാര്‍ പുതുക്കി നല്‍കുന്നത രീതിയല്ല ബി സി സി ഐ സ്വീകരിച്ചത്. എന്നാല്‍, കുംബ്ലെക്ക് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം. ഡയറക്ട് എന്‍ട്രിയായി ഇതിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് മാത്രം.
കഴിഞ്ഞ ജൂണിലാണ് കുംബ്ലെ പരിശീലകസ്ഥാനമേല്‍ക്കുന്നത്. അമ്പത്തേഴ് അപേക്ഷകള്‍ക്കൊപ്പം രവിശാസ്ത്രിക്കായിരുന്നു അന്ന് വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടത്. ടീം ഡയറക്ടര്‍ എന്ന നിലയില്‍ കോച്ചിംഗ് റോളിലുണ്ടായിരുന്ന രവിശാസ്ത്രിയെ പക്ഷേ, പരിഗണിച്ചില്ല. സച്ചിനും വിവിഎസ് ലക്ഷ്മണും ഗാംഗുലിയും ഉള്‍പ്പെടുന്ന മൂന്നംഗ ഉപദേശക സമിതി അനില്‍ കുംബ്ലെയെ പരിശീലകനാക്കണമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

അഭിമുഖത്തിന് നേരിട്ട് ഹാജരാകാതെ രവിശാസ്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിനാണ് തയ്യാറായത്. ഇതിന്റെ പേരില്‍ ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
ഇത്തവണയും കാര്യങ്ങള്‍ തീരുമാനിക്കുക മൂന്നംഗ സംഘമാണ്. വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ പരമ്പര ജയം നേടിയത് കുംബ്ലെക്ക് ഗുണകരമാണ്. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതും ശ്രദ്ധേയം.

 

---- facebook comment plugin here -----

Latest