Connect with us

Eranakulam

സുരക്ഷാ സംവിധാനങ്ങളില്ല; കൊച്ചി ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി

Published

|

Last Updated

കൊച്ചി: വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് കൊച്ചിയിലെ ഒബ്‌റോണ്‍ മാളിന് കോര്‍പ്പറേഷന്‍ അധികൃതര്‍ താഴിട്ടു. തീപ്പിടുത്തത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മാള്‍ പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി.

മെയ് 16നാണ് ഒബ്‌റോണ്‍ മാളിന് തീപിടിച്ചത്. തീപ്പിടുത്തത്തെ തുടര്‍ന്ന് നാലാം നില പൂര്‍ണമായും കത്തിനശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സുരക്ഷാ പരിശോധനയില്‍ മാളിന് വേണ്ടത്ര സുരക്ഷ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.

---- facebook comment plugin here -----

Latest