നേപ്പാള്‍ പ്രധാനമന്ത്രി രാജിവെച്ചു

Posted on: May 24, 2017 8:25 pm | Last updated: May 24, 2017 at 8:25 pm

കാഠ്മണ്ഡു: നേപ്പാള്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായ പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡ രാജി വച്ചു. പകരം നേപ്പാളി കോണ്‍ഗ്രസ് നേതാവായ ഷേര്‍ ബഹദൂര്‍ ദൂബ പ്രധാനമന്ത്രിയാകും. കഴിഞ്ഞ ജൂലൈയിലാണ് ദഹാല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള കാലയളവില്‍ സ്ത്രീ ശാക്തീകരണത്തിനും, സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനതയ്ക്കും വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ്, നേപ്പാളി കോണ്‍ഗ്രസ്, ഫോറം ലോക്തന്ത്രിക് എന്നീ പാര്‍ട്ടികളും മറ്റ് ചെറുപാര്‍ട്ടികളുടേയും സഖ്യത്തോടെ ദൂബ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.