കെ.എം.മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാം: പിപി തങ്കച്ചന്‍

Posted on: May 24, 2017 3:05 pm | Last updated: May 24, 2017 at 5:13 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.

മാണി മുന്നണി ബന്ധം അവസാനിപ്പിച്ച് സ്വയം പോയതാണ്. അതിനാല്‍ തിരിച്ചുവിളിക്കാന്‍ ഉദ്ദേശമില്ല. യുഡിഎഫിലേക്ക് മടങ്ങാന്‍ മാണി സന്നദ്ധത അറിയിച്ചാല്‍ സ്വീകരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും പി.പി.തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.