Connect with us

Ongoing News

സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

അതിനിടെ, വാണിജ്യനികുതി വകുപ്പിന്റെ ഗോപാലപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, കണക്കില്‍പ്പെടാത്ത 29,320 രൂപ പിടിച്ചെടുത്തു. ഫയലുകള്‍, ഷൂ, പേപ്പര്‍കെട്ടുകള്‍ എന്നിവയ്ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. രാവിലെ ഒന്‍പതിന് തുടങ്ങിയ പരിശോധന രണ്ടിനാണ് അവസാനിച്ചത്. വാണിജ്യനികുതി ഓഫീസര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ചെക്‌പോസ്റ്റിലുണ്ടായിരുന്നത്.

Latest