ഫോണിനൊപ്പം ഒരു വർഷ സൗജന്യ ഇന്റർനെറ്റ് ; മൈക്രോമാക്സ് ക്യാൻവാസ് -2 ഇന്ത്യൻ വിപണിയിൽ എത്തി

Posted on: May 11, 2017 5:56 pm | Last updated: May 11, 2017 at 10:55 pm
SHARE

ന്യൂഡല്‍ഹി: മൈക്രോമാക്‌സ് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ആയ ക്യാന്‍വാസ്2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോണിന് കൂടെ ഒരു വര്‍ഷത്തെ സൗജന്യ 4ഏ ഡാറ്റയും എയര്‍ടെല്‍ ന്റെ സഹായത്തോടെ നല്‍കുന്നു. 11,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില.
ഗോറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ,

1.3 ജിഗാഹെഡ്‌സിന്റെ ക്വാഡ് – കോര്‍ പ്രോസസ്സര്‍, 3 ജി ബി റാം, 16 ജി ബി റോം സ്‌റ്റോറേജ്, മെമ്മറി 64 ജി ബി വരെ ദീര്‍ഘിപ്പിക്കാനുള്ള സൗകര്യം, 13 മെഗാപിക്‌സലിന്റെ പിന്‍കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറ, ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, വൈ ഫൈ, ബ്ലുടൂത്ത്, ജി പി എസ് തുടങ്ങിയ കണക്റ്റിവിറ്റി എന്നിവയാണ് പുതിയ ഫോണിന്റെ സവിശേഷതകള്‍. 3050 എം എഎച്ചിന്റേതാണ് ബാറ്ററി.

ഈ വിലയില്‍ ഗോറില്ല ഗ്ലാസ് ഫൈവിന്റെ സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണായിരിക്കും കാന്‍വാസ് 2 എന്നും എയര്‍ടെല്ലുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഫോണ്‍ പുറത്തിറക്കി മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here