Connect with us

Kerala

നിയമന ഉത്തരവിറങ്ങി; സെന്‍കുമാര്‍ ഡി ജി പി, ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഉത്തരവ് ദൂതന്‍ മുഖേന സെന്‍കുമാറിന് കൈമാറും. ഉച്ചക്ക് ശേഷം സെന്‍കുമാര്‍ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. നിലവിലെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പു വെച്ചിരുന്നു.

സുപ്രീം കോടതിയില്‍ നിന്നും നിരന്തരം തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പോലീസ് മേധാവിയായി വീണ്ടും സെന്‍കുമാറിനെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
സെന്‍കുമാറിനെ പുനര്‍ നിയമിക്കുന്നതിനായുള്ള വിധിയില്‍ വ്യക്തത വേണമെന്നുള്ള സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. കോടതി ചിലവായി 25,000 രൂപ പിഴയടക്കാനും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇനിയും വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും കോടതി നിലപാടറിയിച്ചു.

Latest