നിയന്ത്രണരേഖ കടന്ന പാക് ബാലന്‍ പിടിയില്‍

Posted on: May 6, 2017 11:33 am | Last updated: May 6, 2017 at 3:13 pm

ശ്രീനഗര്‍: നിയന്ത്രണരേഖ കടന്നു ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ബാലനെ സൈന്യം അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ രാജോരി ജില്ലയില്‍ നിന്നാണ് ബാലനെ പിടികൂടിയത്. സൈനിക പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. അശ്ഫാഖ് അലി ചൗഹാന്‍ എന്നാണ് തന്റെ പേരെന്നും പാകിസ്ഥാനിലെ ഡംഗര്‍ പേല്‍ ഗ്രാമത്തിലാണ് വീടെന്നുമാണ് ബാലന്‍ പറയുന്നത്. ബലൂചിസ്ഥാന്‍ റെജിമന്റില്‍ നിന്ന് വിരമിച്ച സൈനികന്റെ മകനാണ്. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നതിനായി ബാലനെ പാക് സൈന്യം ഇന്ത്യയിലേക്ക് അയച്ചതാണോയെന്ന് സംശയിക്കുന്നതായി സൈന്യം അറിയിച്ചു. വിശദമായ അന്വേഷണത്തിനായി സൈന്യം ബാലനെ പോലീസിന് കൈമാറി.