Connect with us

Kerala

കേരള കോണ്‍ഗ്രസിന്റേത് കടുത്ത വഞ്ചന: ഉമ്മന്‍ ചാണ്ടി, രാഷ്ട്രീയ കുതിരക്കച്ചവടം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സി പി എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കടുത്ത വഞ്ചനയായേ മാണിയുടെ തീരുമാനത്തെ കാണാനാകൂ. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മാണി ഉന്നയിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ മാണി തെറ്റിക്കുകയാണ് ചെയ്തത്. മാണിയെ പിന്തുണച്ച സി പി എം നിലപാടില്‍ വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം. യു ഡി എഫ് ഒരിക്കലും മാന്യത വിട്ട് പെരുമാറിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരള കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ്. മാണിയോട് ഇനി ഒരു വിട്ടുവീഴ്ചക്കുമില്ല. മാണിയുടെ നടപടി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest