Connect with us

Kerala

അന്താരാഷ്ട്ര അറബിക് സമ്മേളനം: ഡോ. അബൂബക്കര്‍ നിസാമി പ്രബന്ധം അവതരിപ്പിക്കും

Published

|

Last Updated

കാരന്തൂര്‍: ദുബൈയില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര അറബിക് സമ്മേളനത്തിന് ഡോ. അബൂബക്കര്‍ നിസാമി ദുബൈയില്‍. ദുബൈ ഗര്‍ഹൂകദിലെ അല്‍ ബുസ്താന്‍ റൊട്ടാന ഹോട്ടലില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ അബൂബക്കര്‍ നിസാമി ഇന്ന് പ്രബന്ധം അവതരിപ്പിക്കും. ഇന്ത്യയില്‍ അറബി ഭാഷാ വികസനത്തിന് മര്‍കസ് നല്‍കുന്ന സംഭാവനകള്‍ എന്ന വിഷയത്തിലാണ് പ്രബന്ധമവതരിപ്പിക്കുന്നത്. ലോകത്തിലെ 75 രാജ്യങ്ങളില്‍ നിന്ന് 2500ലധികം ഭാഷാ വിദഗ്ധരാണ് പങ്കെടുക്കുന്നത്.

യുനെസ്‌കൊയുമായി സഹകരിച്ച് യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ മൂന്നാം തവണയാണ് പ്രബന്ധാവതരണത്തിന് ഡോ. നിസാമി പങ്കെടുന്നത്. കോഴിക്കോട് ജില്ലയിലെ കളരാന്തിരി സ്വദേശിയായ ഡോ. അബൂബക്കര്‍ നിസാമി നേരത്തെ വിവിധ ദേശീയ, അന്തര്‍ ദേശീയ, സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest