തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല റേഷന്‍ സമരം

Posted on: April 30, 2017 4:49 pm | Last updated: May 1, 2017 at 1:31 pm

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് പതിനാലായിരത്തോളം റേഷന്‍ കടകള്‍ തിങ്കളാഴ്ച്ചമുതല്‍ അടച്ചിടുന്നത്.

ഞായറാഴ്ച്ച നടന്ന വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റിയോഗത്തിലും ഭക്ഷ്യ സെക്രട്ടറി അടക്കമുള്ളവര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതോടെയാണ് തീരുമാനം.

ജില്ലാ കേന്ദ്രങ്ങളില്‍ സത്യാഗ്രഹമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കും റേഷന്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആവശ്യങ്ങള്‍ പരിഹരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ തീരുമാനം