നടി സോണിക ചൗഹാന്‍ കാര്‍ അപകടത്തില്‍ മരിച്ചു.

Posted on: April 29, 2017 4:05 pm | Last updated: April 29, 2017 at 4:07 pm

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടിയും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ കാര്‍ അപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍വെച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലിവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്നാണ് വിവരം. ഇരുവരെയും, നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സോണികയെ രക്ഷിക്കാനായില്ല. തലക്കേറ്റ ക്ഷതമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. 2013 മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്നു.