Connect with us

National

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കല്‍; ബെംഗളൂരു മുന്നില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതിന് തുല്ല്യമാണ്. ബംഗളൂരുവിലെ 83 ശതമാനം ആളുകളും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. എട്ട് നഗരങ്ങളില്‍ നിന്നായി 1749 ഡ്രൈവര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ബെംഗളൂരു മുന്നിലെത്തിയത്. സര്‍വേ പ്രകാരം കൊല്‍ക്കത്തയില്‍ 70 ശതമാനം ആളുകള്‍ ഈ ഗണത്തില്‍പെടുന്നവരാണ്. അതെ സമയം, ജയ്പൂരില്‍ 14 ശതമാനം പേര്‍ മാത്രമേ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ. മറ്റ് നഗരങ്ങളിലെ ശതമാന കണക്കുകള്‍ ഇങ്ങനെയാണ്. മുംബൈ (65), കാണ്‍പൂര്‍ (58), ഡല്‍ഹി (47), ചെന്നൈ (36), മംഗളൂരു (41). സേവ് ലൈഫ് ഫൗണ്ടേഷനാണ് സര്‍വേ സംഘടിപ്പിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുമെന്ന് എല്ലാ ഡ്രൈവര്‍മാര്‍ക്കും അറിയാമെങ്കിലും പലരും ഇത് കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് പലരും ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.
ലോകത്ത് ഓരോ വര്‍ഷവും പന്ത്രണ്ട് ലക്ഷം പേര്‍ റോഡ് അപടങ്ങളില്‍  മരിക്കുന്നുണ്ട്. 50 ലക്ഷം പേര്‍ അംഗവൈകല്യങ്ങള്‍ക്കിരയാകുന്നു. വാഹനാപകടങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. മണിക്കൂറില്‍ 16 പേരുടെ ജീവനുകളാണ് ഇന്ത്യന്‍ റോഡുകളില്‍ പൊലിയുന്നത്. കഴിഞ്ഞ അഞ്ച് ദശകത്തിനിടെ 13 ലക്ഷം ആളുകളാണ് രാജ്യത്ത്‌ വാഹനാപകടങ്ങളില്‍ മരിച്ചത്. അഞ്ച് ലക്ഷത്തിലേറെപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ വര്‍ഷവും നാല് ലക്ഷത്തോളം വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. ലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നു. 2015ല്‍ 31,000 അപകടങ്ങളില്‍ 6,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Latest