മൊബൈല്‍ വരിക്കാര്‍ 56.8 ലക്ഷം വര്‍ധിച്ചു

Posted on: April 28, 2017 10:20 am | Last updated: April 28, 2017 at 10:58 am

തൃശൂര്‍: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം മാത്രം 56.8 ലക്ഷം പേരുടെ വര്‍ധനയുണ്ടായതായി സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി ഒ എ ഐ) അറിയിച്ചു. കേരളത്തില്‍ 0.17 ശതമാനമാണ് വര്‍ധന. മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 89.5 കോടിയായി. വിപണി വിഹിതത്തിന്റെ 33.2 ശതമാനവും മൊത്തം 27.3 കോടി വരിക്കാരുമായി ഭാരതി എയര്‍ടെല്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള വോഡഫോണിന് 20.9 കോടി വരിക്കാരുണ്ട്. ഐഡിയക്ക് 19.5 കോടിയും റിലയന്‍സ് ജിയോക്ക് 7.2 കോടിയും വരിക്കാരാണുള്ളത്.

വിവിധ ടെലികോം സര്‍ക്കിളുകളില്‍ 7.5 കോടി പുതിയ വരിക്കാരുമായി യു പി ഈസ്റ്റാണ് മുന്നില്‍. ഏഴ് കോടി വരിക്കാരുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ടെന്ന് സി ഒ എ ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു.