ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധു രണ്ടാം റൗണ്ടില്‍; സൈന പുറത്ത്‌

Posted on: April 26, 2017 8:33 pm | Last updated: April 26, 2017 at 8:33 pm

വുഹാന്‍: ഇന്ത്യയുടെ പി വി സിന്ധു ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ ഇന്തോനേഷ്യയുടെ ദിനാര്‍ ദെ ഓസ്റ്റിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-8, 21-18.

മറ്റൊരു ഇന്ത്യന്‍ താരമായ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ സയക സതോയാണ് സൈനയെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഹൈദരാബാദുകാരിയുടെ തോല്‍വി. സ്‌കോര്‍: 21-19, 16-21, 18-21. ഇടുത്തിടെ മലേഷ്യന്‍ ഓപണിലും സൈന ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പുരുഷ വിഭാഗത്തില്‍ അജയ് ജയറാം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനയുടെ തിയാന്‍ ഹുവൈയ്‌യെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-18, 18-21, 21-19.