Connect with us

Health

മലേറിയ പ്രതിരോധ വാക്‌സിന്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പരിക്ഷിക്കുന്നു

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകത്ത് ആദ്യമായി മലേറിയ പ്രതിരോധ വാക്‌സിന്‍ പരീക്ഷിക്കാന്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെ തിരഞ്ഞെടുത്തു. ഘാന, കെനിയ, മലാവി എന്നീ രാജ്യങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ വാക്‌സിന്‍ നല്‍കാന്‍ ഡബ്ല്യൂ എച്ച് ഒ തീരുമാനിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മലേറിയ ബാധിച്ച് കൂടുതല്‍ പേര്‍ മരണമടയുന്നത്. അതേസമയം ദരിദ്ര രാഷ്ട്രങ്ങളിലെ കുട്ടികള്‍ക്് നിര്‍ദിഷ്ട നാല് ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ എന്നതാണ് ഡബ്ല്യൂ എച്ച് ഒയെ ആശങ്കപ്പെടുത്തുന്നത്.

ലോകത്തിലെ അപകടമേറിയ രോഗങ്ങളില്‍ ഒന്നാണ് മലേറിയ. 20 കോടിയില്‍ അധികം പേര്‍ക്ക് പ്രതിവര്‍ഷം രോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ അഞ്ച് ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും മരിക്കുന്നത്. 2015ല്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 90 ശതമാനം മലറേറിയ കേസുകളും ആഫ്രിക്കയില്‍ നിന്നുള്ളതാണ്.

കൊതുകുജന്യ രോഗമായ മലേറിയയെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി 2000 മുതല്‍ 2015 വരെ കാലയളവില്‍ മലേറിയ ബാധിച്ചുള്ള മരണം 62 ശതമാനം കുറക്കാനായെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അഞ്ച് മുതല്‍ 17 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മലേറിയ കുത്തിവെപ്പ് നല്‍കുന്നത്. 2040ഓടെ ലോകത്ത് നിന്ന് മലേറിയയെ തുടച്ചുനീക്കുക എന്നാണ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest