Connect with us

Gulf

സമയനിഷ്ഠയില്‍ ആര്‍ ടി എ ബസുകള്‍ മുന്നേറി; ടാക്‌സി ബുക്കിംഗ് വര്‍ധിച്ചു

Published

|

Last Updated

ദുബൈ: ആര്‍ ടി എയുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ ബസുകള്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ ഏറെ മുന്നോട്ട് പോയതായി ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു.

സമയനിഷ്ഠ പാലിക്കുന്നതില്‍ ബസുകള്‍ 2015ല്‍ 69 ശതമാനമായിരുന്നെങ്കില്‍ 2016ല്‍ 74 ശതമാനമായി ഉയര്‍ന്നു. ടാക്‌സി ബുക്കിംഗുകളും വര്‍ധിച്ചിട്ടുണ്ട്. 2015ല്‍ 54 ലക്ഷം ആയിരുന്നെങ്കില്‍ 2016ല്‍ 73 ലക്ഷമായി. 25. 5 ശതമാനമാണ് വര്‍ധന. സ്മാര്‍ട്, ഇലക്‌ട്രോണിക് സംവിധാനങ്ങളാണ് മുന്നേറ്റത്തിന് തുണയായത്. കണ്‍ട്രോള്‍ സെന്ററും ബസ് ഡ്രൈവര്‍മാരും ആശയ വിനിമയം എളുപ്പത്തിലായി. 274 റൂട്ടുകളില്‍ 1,514 ബസുകളുടെ യാത്രാപഥം സദാ നിരീക്ഷണത്തിലാണ്. സമയക്രമം പാലിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി മനസിലാക്കാന്‍ കഴിയും. സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കും.
ടാക്‌സികളുടെ യാത്രാപഥങ്ങളും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. ടാക്‌സികള്‍ക്ക് വേണ്ടിയുള്ള ബുക്കിംഗ് കോളുകളില്‍ മിക്കവയും ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയുന്നു. 30 സെക്കന്‍ഡിനുള്ളില്‍ പ്രതികരിക്കാന്‍ പറ്റുന്നു. കാനഡയില്‍ ഇത് 45 സെക്കന്റാണ്. ശരാശരി 13. 85 മിനുറ്റ് കൊണ്ട് ടാക്‌സി ഏര്‍പാട് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും മതര്‍ അല്‍ തായര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest