ആത്മ നിര്‍വൃതിയേകി മഅ്ദിന്‍ മിഅ്‌റാജ് സംഗമം

Posted on: April 24, 2017 12:32 pm | Last updated: April 24, 2017 at 12:32 pm
സ്വലാത്ത് നഗറില്‍ നടന്ന റജബ് ആത്മീയ സമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റജബ് ആത്മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി. മിഅ്‌റാജ് രാവിന്റെ പുണ്യം തേടി സ്വലാത്ത് നഗറില്‍ നിരവധിയാളുകള്‍ സംഗമിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രഭാഷണത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.

പരിപാടിയുടെ ഭാഗമായി മിഅ്‌റാജ് സന്ദേശപ്രഭാഷണം, അജ്മീര്‍ ഖാജാ മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, മുള്‌രിയ്യ, സ്വലാത്ത്, പ്രാര്‍ഥന, അന്നദാനം തുടങ്ങിയവ നടന്നു. വിവിധ വിഷയങ്ങളില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിയ അഞ്ച് യുവ പണ്ഡിതരെ ചടങ്ങില്‍ ആദരിച്ചു.
ആത്മീയ സമ്മേളനത്തില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ പാണ്ടിക്കാട്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്രമുശാവറ മെമ്പര്‍ ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, സിറാജുദ്ദീന്‍ ബാഖവി കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, മൂസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍ എന്നിവര്‍ സംബന്ധിച്ചു.