പെമ്പിളൈ ഒരുമക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും എം എം മണി

Posted on: April 23, 2017 2:48 pm | Last updated: April 23, 2017 at 8:08 pm
SHARE

ഇടുക്കി: വിവാദ പ്രസ്താവനയുമായി മന്ത്രി എം എം മണി വീണ്ടും. ഇത്തവണ മൂന്നാറിലെ പെമ്പിളെ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായാണ് മന്ത്രിയുടെ പ്രസംഗം. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയടെ വിവാദ പ്രസ്താവന. സമര കാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാറും മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസല്‍ മദ്യപാനത്തിലായിരുന്നുവെന്നും മണി ആരോപിച്ചു.

മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളെ ഒരുമെ നേതാവ് പി.ഗോമതി രംഗത്തെത്തി. പ്രസ്താവനക്കെതിരെ മുന്നാറില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.