Connect with us

Kerala

മൂന്നാറില്‍ ജെ.സി.ബി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറില്‍ ജെ. സി.ബി ഉള്‍പ്പെടെയുള്ള മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി ലോലപ്രദേശമായതിനാലാണിത്.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപന സമിതി രൂപീകരിക്കണമെന്നും റവന്യൂ അധികാരികളും പോലീസും ഒന്നിച്ചു നീങ്ങണമെന്നും യാഗം നിര്‍ദ്ദേശിച്ചു. കുരിശ് പൊളിച്ച നിലപാടില്‍ തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി നിലപാട് വീണ്ടും ആവര്‍ത്തിച്ചു.
കയ്യേറ്റം ഒഴിപ്പിക്കുന്നത് സര്‍ക്കാറിന്റെ നിലപാടാണ് എന്നാല്‍ അത്‌ വിവേകത്തോടെയാകണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest