Connect with us

National

കേന്ദ്ര ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ണയരീതി പരിഷ്‌കരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ണ്ണയിക്കുന്ന രീതി പുതിയ രൂപത്തില്‍ പരിഷ്‌കരിക്കാന്‍ 5000 കോടിയുടെ പദ്ധതി. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

പുതിയ നിയമമനുസരിച്ച് പ്രത്യേക തസ്തികയിലിരിക്കെ വിരമിച്ചാല്‍ ജീവനക്കാരന്‍ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമായിരിക്കും പെന്‍ഷന്‍ തിട്ടപ്പെടുത്താനായി ആധാരമാക്കുക. പെന്‍ഷന്‍ ഓരോ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരിഷ്‌കരിക്കുന്ന നിലവിലെ രീതിയില്‍ ഇതോടെ മാറ്റം വരും.

അടുത്ത ആഴ്ച്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പുതിയ പെന്‍ഷന്‍ രീതി അംഗീകരിക്കുമെന്നറിയുന്നു. പെന്‍ഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി പരിഷ്‌കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പെന്‍ഷനുമായി ബന്ധപ്പെട്ട് നില്‍കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ പരിഹരിക്കാന്‍ പുതിയ രീതിക്കാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറീയിക്കുന്നത്.

Latest