ബീറ്റ്‌റൂട്ട് ജ്യൂസ് പതിവാക്കൂ; ആരോഗ്യം നിലനിര്‍ത്തൂ

Posted on: April 21, 2017 6:21 pm | Last updated: April 21, 2017 at 6:21 pm

ആരോഗ്യം വര്‍ധിപ്പിക്കാന്‍ പലവിധ വ്യായാമ മുറകള്‍ ചെയ്യുന്നവരാണ് അധികവും. ഇത്തരം വ്യായാമ മുറകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകരും. എന്നാല്‍ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ സംഗതി ഉഷാറാണെന്ന് ഗവേഷകര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉദ്ദീപിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

ബിറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം വ്യായാമം ചെയ്യുന്നവരില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമായതായി ഗവേഷകര്‍ പറയുന്നു. പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിനുകള്‍ എ, ബി 6, സി, ഫോളിക് ആസിഡ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍ തുടങ്ങിയവ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തപ്രവാഹം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം കുറയ്ക്കാനും ഇവ സഹായിക്കും.

ബീറ്റ്‌റൂട്ട് രക്തസമ്മര്‍ദം കുറച്ച് വ്യായാമശേഷി വര്‍ദ്ധിപ്പിക്കുക്കും. ബീറ്റ്‌റൂട്ടിലെ ഉയര്‍ന്ന നൈട്രേറ്റാണ് ഈ ഗുണം നല്‍കുന്നത്. ഉപഭോഗം ചെയ്യുമ്പോള്‍ നൈട്രേറ്റ് ഓക്‌സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പ്രായമായവരില്‍ ഓര്‍മശക്തി നിലനിര്‍ത്താനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉത്തമമാണ്.