എച്ച്.ടി.സി യു അടുത്ത മാസം 16നു വിപണിയില്‍

Posted on: April 21, 2017 6:02 pm | Last updated: April 21, 2017 at 6:02 pm
SHARE

എച്ച് ടി സിയുടെ പുതുപുത്തന്‍ സ്മാര്‍ട് ഫോണ്‍ എച്ച്.ടി.സി യു അടുത്ത മാസം 16നു വിപണിയില്‍ എത്തും. 5.5 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ ഫോണില്‍ സ്നാപ് ഡ്രാഗണ്‍ 835 എസ്ഓസി പ്രൊസസ്സറും 4ജിബി / 6ജിബി റാമും ഉണ്ടാകും. 64/ 128 ജിബി ആണ് ഹാര്‍ഡ് ഡിസ്‌ക് കപ്പാസിറ്റി. 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 16 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്.

ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, എഡ്ജ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളും ഫോണില്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3000എംഎഎച്ച് ബാറ്ററിയാണ് കരുത്ത് പകരുക. ഫോണിന്റെ വില വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.