പുതിയ സ്വിഫ്റ്റ് ഡിസയര്‍ അടുത്ത മാസം വിപണിയിലെത്തും

Posted on: April 21, 2017 5:36 pm | Last updated: April 21, 2017 at 5:36 pm

മുംബൈ: മാരുതി ഡിസൈറിന്റെ പുതിയ മോഡല്‍ അടുത്ത മാസം വിപണിയില്‍ എത്തും. ഇതിന് മുന്നോടിയായി പുതിയ മോഡലിന്റെ ഛായാ ചിത്രം മാരുതി പുറത്തുവിട്ടു. ഈ മാസം 24ന് കാറിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് മാരുതി വൃത്തങ്ങള്‍ അറിയിച്ചു. ഇന്റീരിയലിലും എക്സ്റ്റീരിയലിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളില്‍ ഒന്നാണ് ഡിസയര്‍.