കൊടിഞ്ഞി ഫൈസല്‍ വധം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി 26ന്

Posted on: April 21, 2017 11:34 am | Last updated: April 21, 2017 at 11:34 am

മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിന്മേല്‍ വാദം കേട്ട മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 26ന് വിധി പറയും.

കേസിലെ മുഖ്യ സുത്രധാരനും ആര്‍ എസ് എസ് തിരൂര്‍ താലൂക്ക് കാര്യവാഹകുമായ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (48), തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ കാവില്‍ കുണ്ടില്‍ ബിബിന്‍ (23), വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48) എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത