Connect with us

Ongoing News

വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു; നാട്ടുകാര്‍ക്ക് കുടിവെള്ളം റെഡി

Published

|

Last Updated

കിണര്‍ ശുചീകരിച്ച് വെള്ളമെത്തിക്കുന്ന പാക്കുളത്തെ വിദ്യാര്‍ഥികള്‍

അരീക്കോട്: വിദ്യാര്‍ഥികള്‍ ഒത്തൊരുമിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം റെഡി. ഊര്‍ങ്ങാട്ടീരി പാക്കുളത്തെ വിദ്യാര്‍ഥി കൂട്ടായ്മയിലൂടെയാണ് ഇവിടെങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവര്‍ക്ക് തുണയായത്. പാക്കുളം ഭാഗങ്ങളിലെ വരണ്ടുണങ്ങിയ കിണറുകള്‍ ശുചീകരിച്ചും ആവശ്യമായവ താഴ്ത്തിയുമാണ് ഇവര്‍ വീട്ടുകാര്‍ക്ക് ആവശ്യമായ വെള്ളം കണ്ടെത്തുന്നത്.

കൗമാര പ്രായത്തിലുള്ള വിദ്യാര്‍ഥി സംഘം ഇത്തരം പ്രവൃത്തി ചെയ്യുന്നത് നാട്ടുകാരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. പ്ലസ്ടുവിനും ഡിഗ്രി ക്കും പഠിക്കുന്നവരാണിവര്‍. ഊര്‍ങ്ങാട്ടീരിയിലെ ഏറെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിത്.
വീട്ട് മുറ്റത്ത് കിണറുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാല്‍ പലരും കഷ്ടപ്പെടുമ്പോഴാണ് കളിക്കൂട്ടുകാരുടെ ഇത്തരം കൂട്ടായ്മ.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായ സ ഹകരണങ്ങളും നാട്ടുകാര്‍ ചെയ്യുന്നുമുണ്ട്. അശ്വിന്‍ പി, ഷാരോണ്‍ വി സി, അഖില്‍ പി, ശാനിഫ് ടി, വിഷ്ണു പി എന്നിവരാണ് കിണര്‍ നിര്‍മാ ണത്തിനും മറ്റും നേതൃത്വം നല്‍കുന്നത്.

 

Latest