കനത്ത ചൂടിന് ശമനം നല്‍കി വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

Posted on: April 21, 2017 10:00 am | Last updated: April 21, 2017 at 2:29 pm

മലപ്പുറം: കനത്ത് ചൂടിന് ശമനം നല്‍കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു.
രാത്രി എട്ട് മണിയോടെയാണ് മലപ്പുറം ടൗണ്‍, മഞ്ചേരി, തൃപ്പനച്ചി, നിലമ്പൂര്‍, താനൂര്‍, പൊന്നാനി, വണ്ടൂര്‍, വാണിയമ്പലം തുടങ്ങി ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്തത്. ചിലയിടങ്ങളില്‍ ഒരു മണിക്കൂറോളം മഴ നീണ്ടു. ഇതേ തുടര്‍ന്ന് റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ രാത്രി ഇടിമിന്നലുണ്ടായെങ്കിലും മഴ പെയ്തില്ല. കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാവിലെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടെങ്കിലും മഴ മാറി നില്‍ക്കുകയായിരുന്നു. പുഴയും കിണറുകളുമെല്ലാം വറ്റി വരണ്ടതോടെ കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്.

പണം നല്‍കിയിട്ടും വെള്ളം ലഭിക്കാത്ത സാഹചര്യമാണ് ജില്ലയുടെ പലയിടങ്ങളിലുമുള്ളത്. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളമില്ലാതെ ജനം ഏറെ വലയും.