മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങി

Posted on: April 20, 2017 8:24 am | Last updated: April 20, 2017 at 2:17 pm
SHARE

ഇടുക്കി: മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. വ്യാഴാഴ്ച രാവിലെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയേറിയ ഭൂമിയാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റെവന്യൂ സംഘം ഒഴിപ്പിച്ച് തുടങ്ങിയത്. അതിനിടെ സ്ഥലത്ത് എത്തിയ റവന്യൂ സംഘത്തെ തടയാന്‍ ശ്രമമുണ്ടായി. വഴിയില്‍ വാഹനം നിര്‍ത്തിയിട്ടും മറ്റും തടസങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. വാഹനം ജെസിബി ഉപയോഗിച്ച് മാറ്റിയാണ് റെവന്യൂ സംഘം കൈയേറ്റ ഭൂമിയില്‍ പ്രവേശിച്ചത്. സംഘര്‍ഷത്തെ തുടര്‍് സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലത്താണ് വന്‍ കുരിശ് സ്ഥാപിച്ച് കൈയേറ്റം നടത്തിയത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് സമീപമായി കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ ഇത് മൂന്നാം തവണയാണ് റെവന്യൂ സംഘം എത്തുന്നത്. മുമ്പ് രണ്ട് തവണയും കൈയേറ്റക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here