ശശികലയെ പുറത്താക്കിയത് പാര്‍ട്ടിയുടെ വിജയമെന്ന് പനീര്‍ശെല്‍വം

Posted on: April 19, 2017 10:03 pm | Last updated: April 20, 2017 at 2:18 pm

ചെന്നൈ: എഐഡിഎംകെയുടെ നേതൃസ്ഥാനത്ത് നിന്നും വി കെ ശശികലയെയും ടി ടി വി ദിനകരനെയും ഒഴിവാക്കാനായത് പാര്‍ട്ടിയുടെ വിജയമാണെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം.
ശശികലക്കെതിരെ നടത്തുന്നത് ധര്‍മ്മയുദ്ധമാണെന്നും ആ ധര്‍മ്മയുദ്ധത്തിലെ ആദ്യജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശികല കുടുംബത്തിന്റെ പാര്‍ട്ടിയിലെ ആധിപത്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ ഐക്യം നിലനിര്‍ത്താന്‍ ഇവരെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് പനീര്‍ശെല്‍വം അഭിപ്രായപ്പെട്ടു.