ഭാരം കൂടിയ ഉപഗ്രഹങ്ങളെ വഹിക്കാന്‍ പുതിയ റോക്കറ്റ് വരുന്നു

Posted on: April 19, 2017 8:10 pm | Last updated: April 20, 2017 at 12:21 pm

ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ എസ് ആര്‍ ഒ യുടെ പുതിയ റോക്കറ്റ് വരുന്നു. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ ശേഷിയുള്ളതായിരിക്കും റോക്കറ്റ്.
ശ്രീ ഹരിക്കോട്ടയില്‍ നിന്നും അടുത്ത മാസത്തോടെ പുതിയ റോക്കറ്റ് കുതിച്ചുയരും.
2.2 ടണ്‍ വരെ ശേഷിയുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനുള്ള ശേഷി മാത്രമാണ് നിലവില്‍ ഐ എസ് ആര്‍ ഒ റോക്കറ്റുകള്‍ക്കുള്ളത്. ജി എസ് എല്‍ വി- എം കെ3-ഡി1 എന്ന പുതിയ റോക്കറ്റ് വിക്ഷേപിക്കുന്നതോടെ ഐ എസ് ആര്‍ ഒ പുതിയ ചരിത്രം രചിക്കും.

ഇത്തരത്തില്‍ ഒരു റോക്കറ്റിന്റെ കൂടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ അറീയിച്ചു.
ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ സാധ്യമാകുന്നതോടെ ഉപഗ്രഹ വിക്ഷേപണത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യക്ക് കുറച്ചുകൊണ്ടുവരാനാകും.

104 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ച ഇന്ത്യയുടെ പി എസ് എല്‍ വി-സി വഹിച്ച ഉപഗ്രഹങ്ങളുടെ ആകെ ഭാരം വെറും 1500 കിലോഗ്രാം മാത്രമായിരുന്നു.