ഗാന്ധിജിയുടെ അപൂര്‍വ സ്റ്റാമ്പ് ലണ്ടനില്‍ 3.86 കോടി രൂപക്ക് ലേലം ചെയ്തു

Posted on: April 19, 2017 7:48 pm | Last updated: April 19, 2017 at 7:48 pm
SHARE

ലണ്ടന്‍: 1948ല്‍ പുറത്തിറക്കിയ മഹാത്മാ ഗാന്ധിയുടെ  ചിത്രം പതിച്ച അപൂര്‍വമായ സ്റ്റാമ്പ് 598,000 പൗണ്ടിന് (ഏകദേശം 3.86 കോടി ഇന്ത്യന്‍ രൂപ)ക്ക് ബ്രിട്ടനില്‍  ലേലം ചെയ്തു. സ്വാതന്ത്ര സമരാനന്തരം ഇന്ത്യപുറത്തിറക്കിയ സ്റ്റാമ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള സ്റ്റാമ്പില്‍ ‘സര്‍വീസ്’ എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

പത്ത് രൂപ സ്റ്റാമ്പിന്റെ നാല് സ്ട്രിപ്പുകളാണ് ലേലത്തിൽ വിറ്റത്. സറ്റാന്‍ലി ഗിബണ്‍ ആണ് സ്റ്റാമ്പ് ലേലം ചെയ്തത്. ആസ്ത്രലീയന്‍ നിക്ഷേപകനാണ് കൈപറ്റിയത്.