കിടിലന്‍ ഫീച്ചറുകളുമായി സാംസംഗ് ഗാലക്‌സി എസ് 8 മോഡലുകള്‍ ഇന്ന്‌ വിപണിയിലെത്തും

Posted on: April 19, 2017 1:18 pm | Last updated: April 19, 2017 at 1:36 pm

ന്യൂഡല്‍ഹി:കിടിലന്‍ ഫീച്ചറുകളുമായാണ് സാംസംഗ് ഗാലക്‌സി എസ് 8 എസ്8പ്ലസ് ഇന്ന് വിപണയിലെത്തും. മികച്ച ഡിസ്‌പ്ലേയും ഫെയ്‌സ് അണ്‍ലോക്ക് ഡിറ്റക്ടറും സഹിതമാണ് പുതിയ സാംസംഗ് എത്തുന്നത്. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുറത്തിറക്കുക.

ഫെബ്രുവരി 21മുതല്‍ ആഗോള വിപണിയില്‍ ലഭ്യമായ ഈ മോഡലുകള്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍,ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും. എസ്8 62600 രൂപ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ 56,000 രൂപയ്ക്ക് വിപണയില്‍ വില്‍പ്പന നടത്താമെന്നാണ് സാംസംഗ്‌
അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എസ്8 പ്ലസ് 69000 രൂപയാണ് നിശ്ചിത വിലയെങ്കിലും 63000 രൂപയ്ക്ക് വിപണയില്‍ വില്‍പ്പന നടത്താമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പ്രത്യേകതകള്‍:

>>5.8 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണെങ്കിലും എസ് 8 സ്മാര്‍ട്‌ഫോണിന് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ നല്‍കുന്ന അനുഭവം ഇതിനുമപ്പുറത്താണ്. എസ് 8 പ്ലസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് 6.2 ഇഞ്ച് ഡിസ്‌പ്ലേ ഫോണാണ് ലഭിക്കുക. ആപ്പിളില്‍ നിന്നു കോപ്പിയടിച്ചതെന്ന് ആരോപിക്കപ്പെട്ട ഫിസിക്കല്‍ ഹോം ബട്ടണ്‍ ഗ്യാലക്‌സി എസ് 8ല്‍ ഇല്ല. പകരം പുതിയ ഐഫോണിലേതു പോലെ തന്നെ വിര്‍ച്വല്‍ ഹോം ബട്ടണാണ് എസ് 8 മോഡലുകളുടെ പ്രത്യേകത.

>>ഓട്ടോഫോക്കസ് സംവിധാനമുള്ള 8 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ ഉന്നതനിലവാരമുള്ള സെല്‍ഫികള്‍ നല്‍കും. ആന്‍ഡ്രോയ്ഡിന്റെ ഭാഗമായ, വേഗവും മികവുമുള്ള ഫെയ്‌സ് അണ്‍ലോക്ക് ആണ് ഗ്യാലക്‌സി എസ്8ലെ മറ്റൊരു സവിശേഷത. ഇതാദ്യമായാണ് ഫെയ്‌സ് അണ്‍ലോക്ക് സംവിധാനം സാംസംഗ് ഫോണുകളുടെ ഭാഗമാകുന്നത്. ഫോണ്‍ മുന്നില്‍ പിടിക്കുന്ന നിമിഷം തന്നെ ഫോണ്‍ അണ്‍ലോക്ക് ആകും. അതായത് വിസ്മയിപ്പിക്കുന്ന വേഗത്തിലാണ് ഫെയ്‌സ് അണ്‍ലോക്ക് പ്രവര്‍ത്തിക്കുക.

>>സുരക്ഷയ്ക്കായി ഐറിസ് സ്‌കാനര്‍ സംവിധാനവും പുതിയ ഫോണിലുണ്ട്. വോയ്‌സ് കമാന്‍ഡ് വഴി ഫോണിലെ മിക്ക ജോലികളും ചെയ്യുന്ന ബിക്‌സ് ബി സംവിധാനവും പുതിയ ഫോണിലുണ്ട്. സാംസംഗ് സ്വന്തമായി വികസിപ്പിച്ചെടുത്ത വിര്‍ച്വല്‍ അസിസ്റ്റന്‍സാണിത്. ബാറ്ററി ബാക്ക്അപ്പ് വര്‍ധിപ്പിക്കുന്നതിനും ഫോണിന്റെ പ്രവര്‍ത്തന വേഗം കൂട്ടുന്നതിനുമായി 10 എന്‍എം പ്രൊസസര്‍, വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റസിസ്റ്റന്‍സ് മികവിനായി ഐപി 68 സംവിധാനവും എസ് 8 മോഡലുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വീഡിയോ കാണാം…