Connect with us

Kerala

തീയേറ്ററുകളിലെ ദേശീയ ഗാനം: ഭിന്നശേഷിക്കാര്‍ ഇളവ് നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി : സിനിമാ തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീം കോടതി. സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സന്‍ രോഗം, മസ്‌കുലാര്‍ ഡിസ്ട്രോഫി രോഗം, പോളിയോ ബാധിച്ചവര്‍, സ്റ്റനോസിസ് , കുഷ്ഠരോഗം ബാധിച്ചവര്‍, കൂടുതല്‍ അംഗവൈക്യല്യമുള്ളവര്‍ എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എഴുന്നേറ്റ് നില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ഇളവ് നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഭിന്നശേഷിക്കാര്‍ക്ക് ഇളവ് അനുവദിക്കുന്നതിന് ഉത്തരവിട്ടത്. ഈ വിഷയത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ വിധിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. വീല്‍ചെറയറില്‍ ഇരിക്കുന്ന സറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സന്‍ രോഗം, മസ്‌കുലാര്‍ ഡിസ്ട്രോഫി രോഗം, പോളിയോ ബാധിച്ചവര്‍, സ്റ്റനോസിസ് , കുഷ്ഠരോഗം ബാധിച്ചവര്‍, കൂടുതല്‍ അംഗൈവകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ച് വിധിയില്‍ മാറ്റം വരുത്തുന്നുവെന്നും എന്നാല്‍ മറ്റുവിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിലായം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് കോടതി ഉത്തരവ് എങ്ങിനെ നടപ്പാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാര്‍ ഹരജി നല്‍കിയിരുന്നത്. ഇക്കാര്യവും കൂടി പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലിലും വന്ദേമാതരം നിര്‍ബന്ധമാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ അടുത്ത വാദം ആഗസ്റ്റ് 23ന് നടക്കും. സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് കേന്ദ്രം സ്‌കൂളുകളില്‍ വന്ദേമാതരം കൊണ്ടുവരുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയടക്കമുള്ള വലതുപക്ഷ സംഘടനകളും ഉത്തരാഖണ്ഡിലെ പുതിയ ബി.ജെ.പി സര്‍ക്കാറും സര്‍വ്വകലാശാലകളിലും കോളേജുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതും ദേശീയ ഗാനം പാടുന്നതും നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ്. ഇതിനു പുറമേ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുന്നിനുള്ള നടപടികളിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.

Latest