എപ്പോള്‍ വേണമെങ്കിലും ആണവ യുദ്ധം ഉണ്ടായേക്കാം: ഉത്തര കൊറിയ

Posted on: April 18, 2017 11:57 am | Last updated: April 18, 2017 at 1:31 pm

Kim In Ryongന്യൂയോര്‍ക്ക്: എപ്പോള്‍ വേണമെങ്കിലും ഒരു ആണവ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കൊറിയന്‍ ഉപഭൂഖണ്ഡത്തെ യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിടന്നത് അമേരിക്കയാണെന്നും യുഎന്നിലെ ഉത്തര കൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോംഗ് പറഞ്ഞു.

ഗൗരവകരമായ ഒരു സാഹചര്യം നിലനില്‍ക്കെ കൊറിയയിലേക്ക് യുഎസ് വിമാനവാഹിനി കപ്പല്‍ അയച്ചത് വീണ്ടുവിചാരമില്ലാത്ത നടപടിയാണ്. യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക അഭ്യാസങ്ങള്‍ ഉത്തര കൊറിയക്ക് എതിരായ യുദ്ധപരിശീലനമാണ്. ഈ ഘട്ടത്തില്‍ സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് സൈനിക ശേഷി ശക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് സൈനിക നടപടി ആരംഭിച്ചാല്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും കിം ഇന്‍ റ്യോംഗ് പറഞ്ഞു.