കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കി; സൈന്യത്തിന് എതിരെ പ്രതിഷേധം

Posted on: April 14, 2017 4:50 pm | Last updated: April 15, 2017 at 11:08 am

ശ്രീനഗര്‍: കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സൈന്യത്തിന്റെ നടപടി വിവാദമാകുന്നു. ജനക്കൂട്ടം സൈന്യത്തെ കല്ലെറിയുന്നത് നിത്യസംഭവമായ കാശ്മീരില്‍ അവരില്‍ നിന്ന് ഒരാളെ പിടിച്ച് സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് വാഹനമോടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വീഡിയോ ചിത്രത്തിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

സംഭവത്തിനെതിെര ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അടക്കമുള്ളവര്‍ രംഗത്ത് വന്നുകഴിഞ്ഞു. തീര്‍ത്തും ഞെട്ടിക്കുന്ന നടപടിയാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.