രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം സര്‍ക്കാറിന് സര്‍വനാശം വരുത്തും: ആര്‍ എം പി

Posted on: April 13, 2017 2:42 pm | Last updated: April 13, 2017 at 2:42 pm
SHARE

കോഴിക്കോട്: രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം പിണറായി സര്‍ക്കാറിന് സര്‍വനാശം വരുത്തുമെന്ന് ആര്‍ എം പി ഐ സംസ്ഥാന സെക്രട്ടറി എം വേണു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്ത് മാസം തികയുമ്പോഴേക്കും മുന്‍കാല സര്‍ക്കാറുകളുടെ സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സമസ്ത മേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ തകര്‍ച്ചയെ മുന്‍ പോലീസ് മേധാവി രമണ്‍ ശ്രീവാസ്തവയെ കൊണ്ട് രക്ഷിക്കാനാകില്ല. അഭ്യന്തര ഭരണത്തില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയെ സഹായിക്കാന്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് ചുമതലപ്പെടുത്തിയത് എം വി ജയരാജനെയായിരുന്നു.

അദ്ദേഹത്തിന്റെ ഉപദേശം കൂടി വന്നപ്പോള്‍ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് അങ്ങേയറ്റം ഒറ്റപ്പെടുന്ന അവസ്ഥയാണ് സര്‍ക്കാറിനുണ്ടായത്. ഇതില്‍ നിന്ന് രക്ഷപ്പെടാനായി സര്‍വീസ് കാലത്ത് കേരളം വെറുത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിണറായി സര്‍ക്കാറിന്റെ ഉപദേശകനായി വരുന്നത് യാദൃശ്ചികമാകാനിടയില്ലെന്നും എന്‍ വേണു കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here