ജിഷ്ണു കേസ്: കോടതി നടപടി സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നത്: കോടിയേരി

Posted on: April 11, 2017 8:34 pm | Last updated: April 11, 2017 at 8:34 pm

മലപ്പുറം: ഹൈക്കോടതി നടപടി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടിസ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. പോലീസ് നടപടിക്ക് ജുഡീഷ്യറി പിന്തുണ നല്‍കേണ്ടതെന്നും കോടിയേരി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം യുഡിഎഫ് ഇല്ലാതാവുമെന്നും കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.