ജിഷ്ണു വധം: കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു

Posted on: April 11, 2017 3:21 pm | Last updated: April 11, 2017 at 9:12 pm

കൊച്ചി:ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്നു പ്രതികള്‍ക്ക് ജാമ്യം. വൈസ് പ്രിന്‍സിപ്പല്‍ എന്‍. ശക്തിവേല്‍, അധ്യാപകരായ സിപി പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ അഞ്ചു പ്രതികള്‍ക്കും ജാമ്യമായി. പ്രവീണും ഡിപിനും രണ്ടുമാസമായി ഒളിവിലാണ്.

കേരളത്തില്‍ ആരെയും പ്രതിയാക്കാമെന്ന അവസ്ഥയാണ് ഉള്ളതെന്നും കേസിലെ പ്രതികളെ ആരെയും കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബെഞ്ചാണ് ജിഷ്ണു കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആദ്യംമുതല്‍ പരിഗണിക്കുന്നത്. കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ് പരാമര്‍ശമെന്ന ആരോപണവുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.