തുടര്‍ ചികിത്സക്കെത്തിയ രോഗിയെ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് തിരിച്ചയച്ചു

Posted on: April 11, 2017 8:58 am | Last updated: April 10, 2017 at 11:59 pm

തലശ്ശേരി: തിരുവനന്തപുരം ആര്‍ സി സിയില്‍ നിന്ന് ഓപറേഷന്‍ കഴിഞ്ഞ് കീമോ ചെയ്ത് വരുന്ന രോഗിയെ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് തിരിച്ചയച്ചതായി പരാതി. ചൊക്ലിക്കടുത്ത നിടുംബ്രം സ്വദേശി വടക്കയില്‍ ഗംഗാധരനെയാണ് തുടര്‍ ചികിത്സക്കായി കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ സമീപിച്ചപ്പോള്‍ തിരിച്ചയച്ചത്. തീര്‍ത്തും അവശതയിലുള്ള രോഗിക്ക് ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് അപേക്ഷിച്ച് ബന്ധുക്കള്‍ ആശുപത്രി ഡയറക്ടറെ സമീപിച്ചെങ്കിലും അദ്ദേഹവും സഹായിച്ചില്ലത്രെ. തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചതോടെ അവിടുത്തെഡോക്ടര്‍ രോഗിക്കാവശ്യമായ ചികിത്സ സൗജന്യമായി നല്‍കി.

ആദഘട്ട കീമോ ചികിത്സ നടത്തിയ ശേഷം ആര്‍ സി സി അധികൃതരുടെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് മടങ്ങിയ ഗംഗാധരന്‍ തുടര്‍ന്നും കീമോ ചെയ്യുന്നതിനായി കൈയില്‍ ഘടിപ്പിച്ച ഉപകരണം അണുനാശകം ചെയ്യാന്‍ ആര്‍ സി സി യില്‍ നിന്നുള്ള നിര്‍ദേപ്രകാരമായിരുന്നു മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ എത്തിയത്.