Connect with us

Kerala

മലപ്പുറം സ്‌ഫോടനം: രണ്ട് തമിഴ് സ്വദേശികള്‍ പിടിയില്‍

Published

|

Last Updated

മലപ്പുറം: സിവില്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശി അബൂബക്കര്‍ (40), അബ്ദുല്‍ റഗുമാന്‍ (27) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത “ബേസ് മൂവ്‌മെന്റ്” എന്ന സംഘടനയുടെ തലവനാണ് അബൂബക്കര്‍ എന്ന് എസ്‌ഐടിക്ക് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി പി.ടി.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest