Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ 625 പേര്‍ പങ്കെടുത്തു

Published

|

Last Updated

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി രാജപുരം ഹോളിഫാമിലി എച്ച് എസ് എസില്‍ നടന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്‌

കാസര്‍കോട്: ജില്ലയിലെ വിവിധ മേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി രാജപുരം ഹോളിഫാമിലി എച്ച് എസ് എസില്‍ നടന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ 625 പേര്‍ പങ്കെടുത്തു. പനത്തടി, കളളാര്‍, കോടോം-ബേളൂര്‍, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ രോഗികള്‍ക്ക് വേണ്ടിയാണ് രാജപുരത്ത് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടന്നത്.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെ ല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ദേശീയ ആരോഗ്യദൗത്യം ഡി പി ഒ ഡോ. രാമന്‍ സ്വാതിവാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി 38 വിദഗ്ദഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തി പട്ടികയിലുള്‍പ്പെടുത്തുന്നതിനായി ഈ മാസം ഒമ്പത് വരെയാണ് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടക്കുക.
ഇന്നലെ ഹര്‍ത്താലിനെ തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ന്നുളളള ദിവസങ്ങളിലെ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു അറിയിച്ചു.