എഡിജിപി ബി. സന്ധ്യയുടെ പേരില്‍ വ്യാജ ക്ലിപ്പിംഗ് പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍

Posted on: April 6, 2017 11:05 pm | Last updated: April 7, 2017 at 2:34 pm
SHARE

മലപ്പുറം: എഡിജിപി ബി. സന്ധ്യയുടെ പേരില്‍ വ്യാജ ഓഡിയോ ക്ലിപ്പിംഗ്‌സ് പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി തങ്ക വിശ്വംഭര (47) നെയാണ് മലപ്പുറം െ്രെകംബ്രാഞ്ച് ഡിവൈഎസ്പി സി.കെ ബാബു അറസ്റ്റ് ചെയ്തത്. തങ്കയെ മലപ്പുറം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരമായതോ മതസ്പര്‍ധ വളര്‍ത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡിവൈഎസ്പി സി.കെ ബാബു അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here