ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്രനേട്ടം

Posted on: April 6, 2017 5:26 pm | Last updated: April 7, 2017 at 11:32 am

ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 101ാം റാങ്കിലെത്തി. നേരത്തെ 132 ആയിരുന്നു ഇന്ത്യയുടെ റാങ്കിംഗ്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.

സൗഹൃദ മത്സരത്തില്‍ കംബോഡിയക്ക് എതിരെയും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിന് എതിരെയും നേടിയ വിജയങ്ങളാണ് ഇന്ത്യയുടെ റാങ്ക് ഉയര്‍ത്തിയത്. കഴിഞ്ഞ 13 മത്സരങ്ങളില്‍ പതിനൊന്നിലും ടീം ജയിച്ചു. ഇതില്‍ ആറെണ്ണം തുടര്‍ച്ചയായായ ജയങ്ങളാണ്.

1996 ഫെബ്രുവരിയില്‍ 94ാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യന്‍ ടീം ഇതുവരെ നേടിയ ഏറ്റവും വലിയ റാങ്കിംഗ്.