Connect with us

National

അനധികൃത സ്വത്ത്: ജയലളിതയെ കുറ്റക്കാരിയെന്നു പ്രഖ്യാപിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജയലളിതയെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കുറ്റക്കാരിയെന്നു പ്രഖ്യാപിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യമാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ കുറ്റക്കാരിയെന്നു പ്രഖ്യാപിച്ചപ്പോള്‍ ജയലളിത കുറ്റക്കാരിയാണോ അല്ലയോയെന്നു വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിധി പുനഃപരിശോധിക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം.

---- facebook comment plugin here -----

Latest