പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍: ഷാഫി പറമ്പില്‍

Posted on: April 5, 2017 1:21 pm | Last updated: April 5, 2017 at 1:21 pm
SHARE

മലപ്പുറം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസിന്റെ ക്രൂരമായ ആക്രമണത്തിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കിടെയാണ് പൊലീസ് കൈക്കരുത്ത് കാട്ടി പ്രതിഷേധ സമരത്തിനെത്തിയവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനെതിരെ ശക്തമായിപ്രതിഷേധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

പിണറായി എന്ന ആഭ്യന്തര മന്ത്രി യും
ബെഹറ എന്ന ഡി.ജി.പി യും കേരളത്തിനു വേണ്ട..
പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍..
മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങള്‍ക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചഴച്ചവര്‍ ചെവിയില്‍ നുള്ളിക്കോ.. പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചു പോവായിരുന്നൊ ബെഹറയുടെ ഉണക്ക തൊപ്പി ?
തന്റെ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാമ്പലാവും.
പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കന്‍.
ജങ്ങള്‍ക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തെരഞ്ഞെടുപ്പില്‍

LEAVE A REPLY

Please enter your comment!
Please enter your name here