Connect with us

National

കരിപ്പൂരിനെതിരെയുള്ള എല്ലാ നീക്കങ്ങളും ചെറുക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെയുള്ള ഏതു നീക്കങ്ങളെയും ചെറുത്തു തോല്‍പ്പിക്കുമെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍.

ആയുര്‍വേദ ടൂറിസവും ഹജ്ജ് തീര്‍ത്ഥാടനവും അടക്കം കേരളത്തിന്റെ സാമ്പത്തികസാംസ്‌കാരിക മേഖലയില്‍ കരിപ്പൂര്‍ വിമാനത്താവളം സ്ഥാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലഖ്‌നോ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിച്ചിരുന്ന ഹജ്ജ് ഏമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്നു കൊച്ചിയിലേക്ക് മാറ്റിയത് സര്‍ക്കാറിന്റെ വികസന കാര്യത്തിലെ നിരുത്തരവാദ സമീപനത്തിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവണന അവസാനിപ്പിക്കുണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്തുമണിക്ക് മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപ്രവര്‍ത്തകര്‍ പങ്കെടുത്തു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സെക്രട്ടറി പി കെ ഫിറോസ് ഖജാഞ്ചി എം.എ സമദ്, സീനിയര്‍ വൈസ്പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശറഫലി, യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെകട്ടറി സി.കെ സുബൈര്‍, കെ.എം.സി.സി ഡല്‍ഹി ഘടകം അധ്യക്ഷന്‍ അഡ്വ. ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് നേതാക്കളായ അഡ്വ. സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫകി തങ്ങള്‍, പി. ഇസ്മാഈല്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.