Connect with us

National

മധ്യപ്രദേശിൽ താമരക്ക് മാത്ര‌ം വോട്ട് നൽകുന്ന വോട്ടിംഗ് മെഷീൻ

Published

|

Last Updated

ഭോപ്പാല്‍:മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതരിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ഏത് ബട്ടണമര്‍ത്തിയാലും വോട്ട് രേഖപ്പെടുത്തുന്നത് ബി ജെ പിക്ക്. മധ്യപ്രദേശിലെ ബിന്‍ഡി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രദര്‍ശനത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരക്കുന്നത്. മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു.

വോട്ട് ചെയ്തത് ആര്‍ക്കെന്ന് അറിയാന്‍ കഴിയുന്ന വി വി പാറ്റ് സംവിധാനം ഘടിപ്പിച്ച വോട്ടിംഗ് മെഷീനുകളുടെ പ്രദര്‍ശനപ്പിക്കുന്നതിനിടെയാണ് സംഭവം. ആര്‍ക്ക് വോട്ട് ചെയ്താലും എല്ലാ വോട്ടും ബി ജെ.പിക്ക് മാത്രം ലഭിക്കുന്ന തരത്തിലാണ് വോട്ടീംഗ് മെഷീന്‍ സജ്ജീരിക്കുന്നത്. വോട്ടിങ് മെഷീനില്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ ഒന്നാമത്തെ നമ്പര്‍ അമര്‍ത്തുമ്പോഴും മറ്റൊരുസ്ഥാനാര്‍ഥിയുടെ നാലാമത്തെ നമ്പര്‍ അമര്‍ത്തുമ്പോഴും വി വി പാറ്റ് മെഷീന്‍ വഴി ലഭിക്കുന്ന പ്രിന്റ് ഔട്ടില്‍ ബി ജെ പിയുടെ ചിഹ്നവും സ്ഥാനാര്‍ത്ഥിയുടെ പേരുമാണ് അടയാളപ്പെടുത്തിയതായി കാണുന്നത്.

പരിശോധന നടത്തുന്നതിന്റെ വിഡിയോ വിവിധ മാധ്യമങ്ങളിലും സോഷ്യയല്‍ മീഡിയകളിലും പ്രചരിക്കുന്നുണ്ട്. വിഡിയോ പുറത്തുവിടരുതെന്നും ഇക്കാര്യം വാര്‍ത്ത ആക്കരുതെന്നും തങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പ്രദര്‍ശനത്തിനിടെ ഉദ്യോഗസ്ഥ പ്രതികരിക്കുന്നുണ്ട്. അതേസമയം, വിഷയത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി.

തിരഞ്ഞെടുപ്പില്‍ ഇ വി എം ഉപോയഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ മായവതിയോടും കെജ്രിവാളിനോടുമെപ്പമാണ് . മറ്റു രാജ്യങ്ങളിലെല്ലാം ഇപ്പോഴും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. ഇത് കെടുവന്ന മെഷീനാണെങ്കില്‍ എന്തുകൊണ്ടാണ് ബി ജെ പിക്ക് മാത്രം വോട്ടു രേഖപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനോ സമാജ് വാദി പാര്‍ട്ടിക്കോ വോട്ട് രേഖപ്പെടുത്താത്തെന്നും അദ്ദേഹം ചോദിച്ചു.