‘എന്‍ഡോസള്‍ഫാന്‍ രോഗമല്ല’; ബാനറുമായി മുഖ്യമന്ത്രിക്ക് സമീപമെത്തിയ ആള്‍ കസ്റ്റഡിയില്‍

Posted on: March 30, 2017 9:38 pm | Last updated: March 30, 2017 at 8:57 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗമല്ലെന്ന് എഴുതിയ ബാനറുമായി മുഖ്യമന്ത്രിക്ക് സമീപമെത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളിയാര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരന്‍ ഗംഗാധരന്‍നായരാണ് പിടിയിലായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക ധനസഹായം വിതരണം ചെയ്യാനായെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുപോകുന്നതിനിടയിലാണ്ഗംഗാധരന്‍ നായര്‍ പോസ്റ്ററുമായി എത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി ഇതേ കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. മനുഷ്യത്വമുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാനാകില്ലെന്നും ഇനി അമൃതാണെന്ന് കരുതി ഒരു ഗ്ലാസില്‍ എന്‍ഡോസള്‍ഫാന്‍ എടുത്ത് കുടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.