Connect with us

Kerala

സോഷ്യല്‍മീഡിയയിലെ ഇടപെടലിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ ഇടപെടലിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിയന്ത്രണം. സര്‍ക്കാര്‍ നയങ്ങളില്‍ അനുമതിയില്ലാതെ അഭിപ്രായ പ്രകടനം പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണം. നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കുമെന്നു വ്യക്തമാക്കി ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. സാഹിത്യസൃഷ്ടികള്‍ നടത്തുന്നതിനുപോലും അനുമതി നേടണമെന്നായിരുന്നു ഉത്തരവ്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Latest